1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Kit Distribution last date

ഓണക്കിറ്റ് വിതരണം ഇന്നു കൂടി; റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇങ്ങനെ

Onam Kit Distribution last date
സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഇന്നുകൂടി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളൂ. ഓണക്കിറ്റ് വിതരണം ഓണത്തിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59,944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3,27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റുകള്‍ ലഭിക്കാനുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഓണത്തിനു നോണ്‍ വെജ് വിളമ്പിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?