അനുബന്ധ വാര്‍ത്തകള്‍
- മങ്കിപോക്സ് രോഗലക്ഷണമുള്ളവര്‍ വിവരം മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറുമരണം; 55 വീടുകള്‍ ഭാഗീകമായി തകര്‍ന്നു
- പാപ്പന് പിറകെ സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യും എത്തുമോ ? അപ്ഡേറ്റ്
- അമ്മയും മകളും, പുതിയ ചിത്രങ്ങളുമായി നടി ശരണ്യ മോഹൻ
- സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ശേഷം: ഭക്ഷ്യമന്ത്രി
സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാരില് നിന്നും കലാ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ആഗസ്റ്റ് 7 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം 2022 വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ , തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.