സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ശേഷം: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ശനി, 30 ജൂലൈ 2022 (16:48 IST)
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി. ഓണക്കിറ്റിനുള്ള്ള ടെൻണ്ടർ നടപടികൾ പൂർത്തിയായതായും സൗജന്യ ഓണക്കിറ്റിന് 465 കോടി രൂപ ചെലവാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈക്കോ ഓണം ഫെയർ സംഘടിപ്പിക്കും. സപ്ലൈക്കോയിലെ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു. ശർക്കാരവരട്ടി,പഞ്ചസാര,കശുവണ്ടിപരിപ്പ്,ചെറുപയർ,അരി തുടങ്ങി 14 സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :