അമ്മയും മകളും, പുതിയ ചിത്രങ്ങളുമായി നടി ശരണ്യ മോഹൻ
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശരണ്യ മോഹൻ. അനിയത്തിപ്രാവിൽ കുട്ടി താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.
2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്.