1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Holidays Reminder

അറിയിപ്പ്: ഓണം പ്രമാണിച്ച് ഈ ദിവസങ്ങളില്‍ ബാങ്ക് അവധി

Onam Holidays Reminder
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. ഓണത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായ അവധി ദിനങ്ങളാണ് വരുന്നത്. 
 
ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും. 
 
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ലഭിക്കും. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജാഗ്രത; സംസ്ഥാനത്ത് ചൂട് കൂടും, ഒന്‍പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്