അനുബന്ധ വാര്‍ത്തകള്‍
- സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു, ആലപ്പുഴയിൽ ഞെട്ടിപ്പിക്കുന്ന സംഭവം
- തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സംഭവം; രോഗലക്ഷണങ്ങള്‍ ഒന്‍പതുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ രണ്ടു കോടി രൂപ സംഭാവന നല്കി നടന് പ്രഭാസ്
- എട്ടാം ക്ലാസിൽ ഇനി ഓൾ പാസില്ല, ജയിക്കാൻ മിനിമം മാർക്ക്, ഒമ്പതാം ക്ലാസിലും മിനിമം മാർക്ക്
- പ്ലസ് വൺ പ്രവേശനം, വൈകീട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം
ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ, എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരീക്ഷ
ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ(ഓണ പരീക്ഷ) യുടെ തീയ്യതികള്‍ വിദ്യഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയായാണ് പരീക്ഷകള്‍ നടത്തുക. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്കായി ബ്രിഡ്ജ് കോഴ്സ് നടത്താനും തീരുമാനമായി. കോഴ്സിന് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് പുനപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള് പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ബാധിച്ച വെള്ളാര്‍മല,മുണ്ടക്കൈ സ്കൂളുകളില്‍ ഓണപരീക്ഷ മാറ്റിവെച്ചു. ഇവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെയ്ക്കേണ്ടതുണ്ടെങ്കില് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും സ്കൂള്‍ ഒളിമ്പിക്സിന്റെയും ശാസ്ത്രമേളയുടെയും തീയതിയും സ്ഥലവും വിദ്യഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂള്‍ കലോത്സവം. സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത് നടക്കും. ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലാകും നടക്കുക.