1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Former West bengal CM Buddhadeb Bhattacharya dies at 80

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

Buddhadeb Bhattacharya
Buddhadeb Bhattacharya
മുതിര്‍ന്ന സിപിഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു. ബംഗാളിലെ വസതിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
 
 2000 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ബംഗാളിലെ 34 വര്‍ഷക്കാലം നീണ്ട സിപിഎമ്മിന്റെ ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ്.  2011ലെ നിയമസഭ തിരെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബംഗാളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. 
അടുത്ത ലേഖനം
സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു, ആലപ്പുഴയിൽ ഞെട്ടിപ്പിക്കുന്ന സംഭവം