സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു, ആലപ്പുഴയിൽ ഞെട്ടിപ്പിക്കുന്ന സംഭവം

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (10:46 IST)
ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെയ്പുണ്ടായത്. നിസാരമായ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് വെടിവെപ്പില്‍ അവസാനിച്ചത്.

ആക്രമണത്തില്‍ ആര്‍ക്കും തന്നെ സാരമായി പരിക്കേറ്റിട്ടില്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍ വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിലെത്തിയത്. തുടര്‍ന്ന് ഉച്ചഭക്ഷണസമയത്ത് സ്‌കൂളിന് പുറത്തുനിന്നാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതൈനെ തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു.

സംഭവത്തില്‍ വേറെയും 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ പോലീസ് ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :