അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ നിധിയില്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി; അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നല്‍കിയത് 10 ലക്ഷം
- കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്നുള്ള വാദം വ്യാജമാണെന്ന് മുഖ്യമന്ത്രി
- വടക്കന്‍ കേരള തീരത്ത് ദുര്‍ബലമായ ന്യൂന മര്‍ദ്ദ പാത്തി; വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു
- പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി; സമ്പര്‍ക്കപ്പട്ടികയിലുള്ളത് 472 പേര്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ രണ്ടു കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ രണ്ടു കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. പ്രളയ കാലത്തും പ്രഭാസ് കേരളത്തെ സഹായിച്ചിരുന്നു. സിനിമാ മേഖലയില്‍നിന്ന് നിരവധി പേരാണ് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്. നേരത്തെ തെലുങ്ക് സിനിമ രംഗത്തുനിന്ന് ചിരഞ്ജീവിയും രാംചരണും അല്ലു അര്‍ജുനും സംഭാവനകള്‍ നല്‍കിയിരുന്നു.
ഒരു കോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് നല്‍കിയത്. അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. അതേസമയം തമിഴ് സിനിമയില്‍ നിന്നും നിരവധി സംഭാവനകള്‍ ലഭിച്ചു. മലയാളത്തിലെ നടന്മാരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കി.