എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 8 സെപ്റ്റംബര്‍ 2020 (15:11 IST)
വയോധികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി എന്ന 92 കാരിയാണ്
കൊലചെയ്യപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സംഭവത്തോട് അനുബന്ധിച്ച്
ഇവരുടെ സഹായിയായ മയില്‍ സ്വാമി എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം അറിഞ്ഞത്.
കൊലപാതക കാരണം വ്യക്തമല്ല. സംസാര ശേഷി ഇല്ലാത്ത മയില്‍ സ്വാമി കൊലപാതക വിവരം മലയാളിത്തില്‍ എഴുതി ഒരു കോപ്പി മഴ നനയാതെ പ്ലാസ്റ്റിക് കവറിലാക്കി വീട്ടില്‍ തന്നെ വച്ചിരുന്നു. മറ്റൊരു കോപ്പി ന്യൂസ്പേപ്പറിനൊപ്പം അയല്‍ക്കാര്‍ക്കും നല്കി. ഇതില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്.
മൂന്നു മക്കളുണ്ടെങ്കിലും ഇവരാരും ജാനകിക്കൊപ്പമല്ലായിരുന്നു താമസം. ഇവര്‍ക്ക് കൂട്ടിനു മക്കളാണ്നാല് വര്‍ഷം മുമ്പ് മയില്‍സ്വാമിയെയും മറ്റൊരു സഹായി ഭൂപതിയെയും നിയമിച്ചിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം ഇവരെ വിട്ടുപോയിരുന്നു. ജില്ലാ പോലീസ് മേധാവി ജി.കെ സൈമണും സംഘവും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയില്‍സാമിക്ക് മാനസിക പ്രശ്നമുണ്ടെന്നും ഇയാള്‍ മുമ്പ് മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു എന്നും മയില്‍ സാമിക്കൊപ്പമുണ്ടായിരുന്ന ഭൂപതി പോലീസിനോട് പറഞ്ഞു.