തിരുവനന്തപുരം|
എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (08:34 IST)
ഒരു കുടുംബത്തിലെ മൂന്നു പേരെ കോല ചെയ്ത ശേഷം ഗള്‍ഫിലേക്ക് ഒളിച്ചുകടന്ന പ്രതിയെ ആറു
വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് വലയിലാക്കി. നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ സ്വദേശി സുരേഷ് എന്ന മുപ്പത്തിമൂന്നു കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
നാഗര്‍കോവില്‍ വെള്ളമഠം സ്വദേശി സുബ്ബയ്യ (57), ഭാര്യ വാസന്തി (52), മകള്‍ അഭിശ്രീ (13) എന്നിവരെയാണ് മെറിന്‍ രാജേന്ദ്രന്‍ എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് സുരേഷ് കൊലപ്പെടുത്തിയത്.
2014 ഡിസംബര്‍ ഇരുപത്തിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. സുബ്ബയ്യയുടെ മൃതദേഹം മുപ്പന്തലിനടുത്ത് വനത്തില്‍ അഴുകിയ നിലയിലും വാസന്തിയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനു പുറകിലെ തോട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.
ഭൂതപ്പാണ്ടി പോലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് സി.ഐ ഡി വിഭാഗത്തിന് കേസ് കൈമാറി. തുടര്‍ന്നാണ് മെറിന്‍ രാജേന്ദ്രനെ പോലീസ് പിടികൂടിയത്. മെറിന്‍ രാജേന്ദ്രന്റെ മൊഴിയനുസരിച്ചാണ് സുരേഷിനെ പ്രതി ചേര്‍ത്തതും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്‌റ് ചെയ്തതും.