1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Old Lady died

തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരത്ത് വൃദ്ധ മരിച്ചു

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

തെരുവുനായ
തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരത്ത് വയോധിക മരിച്ചു. കാരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് മരിച്ചത്. 65 വയസ്സ് ആയിരുന്നു. പുല്ലുവിള കടല്‍ത്തീരത്തു വെച്ചാണ് ഇവര്‍ക്കെതിരെ തെരുവുനായ്‌ക്കളുടെ ആക്രമണമുണ്ടായത്.
 
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അവര്‍ മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചിരുന്നു.
 
സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. നൂറോളം നായ്ക്കളാണ് ആക്രമിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു.
അടുത്ത ലേഖനം
അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തി ഇന്ത്യ; ചൈന അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമതാവളം ആരംഭിച്ചു