തിരുവനന്തപുരം:|
Last Updated:
ഞായര്‍, 13 ജൂലൈ 2014 (16:28 IST)
പുതിയ ഗവര്‍ണറുമാരെ നിയമിക്കനുള്ള ബിജെപി സര്‍ക്കാറിന്റെ പട്ടികയില്‍ കേരളത്തിന്റെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പേരില്ല.അഞ്ചു പേരടങ്ങിയ പട്ടികയാണ് രാഷ്ട്രപതിയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചത്.നേരത്തെ കര്‍ണാടക ഗവര്‍ണറായി രാജഗോപാലിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഷ്ട്രപതി പേരുകള്‍ അംഗീകരിച്ചാല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും.രാം നായിക്, കേസരിനാഥ് ത്രിപാഠി, കൈലാസ് ജോഷി, വി.കെ.മല്‍ഹോത്ര, ലാല്‍ജി ടണ്ടന്‍ എന്നിവരാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നവര്‍.
യുപി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറുമാരായ
ഷീല ദീക്ഷിത്,
കെ.ശങ്കരനാരായണന്‍
ശിവരാജ് പാട്ടില്‍ എന്നിവരെ സ്ഥലം മാറ്റാനും തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍