'അഭയ' ആവർത്തിക്കുന്നു; കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ

'അഭയ' ആവർത്തിക്കുന്നു; കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ

പത്തനാപുരം| Rijisha M.| Last Updated: ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (11:44 IST)
പത്തനാപുരത്ത് കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയും പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ സിസ്‌റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പത്തനാപുരം പൊലീസും ഡോഗ് സ്വാകാഡും കോണ്‍വെന്റിലെത്തിയിട്ടുണ്ട്.

കിണറ്റിന് സമീപം ചോരപ്പാടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുടി മുറിച്ച ശേഷമാണ് ഇവരെ കിണറ്റില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :