അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസിലെ പ്രതിയായതിന് പിന്നാലെ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പോലീസ്
- കുഞ്ചാക്കോ ബോബനോട് ക്രഷ്,നിറം കണ്ടപ്പോ തോന്നാത്തത് ഈ ഡാന്‍സ് കണ്ടപ്പോ തോന്നി; പുഴു സംവിധായിക രത്തീന പറയുന്നു
- Kargil Vijay Diwas: കാർഗിൽ യുദ്ധവും വാജ്പേയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശവപ്പെട്ടി കുംഭകോണവും
- യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 1 മില്യണ്‍ കാഴ്ചക്കാരും
- ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്
നഗ്ന ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീറിനെതിരെ പോലീസ് കേസെടുത്തു
സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ചെമ്പൂർ പോലീസാണ് കേസെടുത്തത്. പേപ്പർ മാഗസിനു വേണ്ടി രൺവീർ സിങ് നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്ത്രീകളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു എൻജിഒ ഭാരവാഹിയാണ് രൺവീറിനെതിരെ പരാതി നൽകിയത്.
സ്വന്തം നഗ്നചിത്രങ്ങളിലൂടെ രൺവീർ സ്ത്രീകളെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഐടി ആക്ട്,ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തെ കേസെടുക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. താരത്തിൻ്റെ ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവെങ്കിലും താരത്തെ പ്രശംസിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.