നഗ്നതാ പ്രദർശനം : ഏകലവ്യൻ പിടിയിലായി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (17:34 IST)
തിരുവനന്തപുരം : സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രികാലങ്ങളിൽ എത്തി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് അറസ്റ്റിലായി. മണാലി സ്വദേശി ഏകലവ്യൻ എന്ന മുപ്പതുകാരനാണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്.

വട്ടപ്പാറയിൽ തന്നെ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഏകലവ്യൻ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീട്ടിൽ രാത്രി സമയത്ത് അതിക്രമിച്ചു കയറുകയും നഗ്നതാ പ്രദർശനം നടത്തി എന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

ലഹരി വസ്തുക്കൾക്ക് അടിമയായ പ്രതി മദ്യലഹരിയിലായിരുന്നു യുവതിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയത്. രാത്രികാലങ്ങളിൽ തക്കം നോക്കി കറങ്ങിനടക്കുകയാണ് ഇയാളുടെ രീതി. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകളും വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :