15 കാരിയെ പീഡിപ്പിച്ച 22 കാരന് 25 വർഷം കഠിനതടവ്
തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന് കോടതി 25 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കൊല്ലം വട്ടപ്പാറ പെരുംപുരം സ്വദേശി നൗഫലിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ടത പെൺകുട്ടിയെ പുലർച്ചെ വീട്ടിൽ എത്തിയാണ് നൗഫൽ പീഡിപ്പിച്ചത്. പ്രതിക്ക് 25 വർഷം കഠിന തടവ് ശിക്ഷയ്‌ക്കൊപ്പം 60000 രൂപ പിഴയും വിധിച്ചു. പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വര്ഷം അധിക തടവും അനുഭവിക്കണം.