പൂജ: സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ചയും അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി

രേണുക വേണു| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:55 IST)

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇത്തവണ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തി ദിനമാക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ മൂന്ന് തിങ്കള്‍ മുതല്‍ ഒക്ടോബര്‍ അഞ്ച് ബുധന്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഇത്തവണ പൂജ ഹോളിഡേ ആയിരിക്കും. ഒക്ടോബര്‍ നാല് ചൊവ്വാഴ്ചയാണ് മഹാനവമി. ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച വിജയദശമിയും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :