ലൈംഗിക പ്രദർശനം സ്ഥിരം പരിപാടി : 38 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:46 IST)
വർക്കല: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ മുന്നിൽ സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തിവന്ന 38 കാരൻ പോലീസ് പിടിയിലായി. ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനി ചരുവിള വീട്ടിൽ അജയകുമാർ എന്ന ആളാണ് പോലീസ് പിടിയിലായത്.

സ്ത്രീകളും പെൺകുട്ടികളും നടന്നുപോകുന്ന വഴിയിൽ ഇയാൾ ലൈംഗിക പ്രദർശനം നടത്തുന്നത് സ്ഥിരമാണെന്ന രീതിയിലാണ് പോലീസിൽ പരാതി ലഭിച്ചത്. സ്ഥിരമായി ഇയാളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :