1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Noneytrap Pandalam Mudiyurkonam

വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികൾ അറസ്റ്റിൽ

Noneytrap
പന്തളം: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. പന്തളം മുടിയൂർക്കോണം സ്വദേശിയായ 76 കാരനെ ഹണിട്രാപ്പിൽ കുടുക്കി പ്രതികൾ 218 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

പന്തളം മങ്ങാരം കുറ്റുവാളക്കുഴിയിൽ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തൂക്കാർ അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണു പോലീസ് പിടിയിലായത്.

അറസ്റ്റിലായ പ്രതികളെ കോടതി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
അടുത്ത ലേഖനം
കുട്ടികളുടെ കോവിഡ് വാക്‌സിന്‍ ഉടനെന്ന് കേന്ദ്രം