അനുബന്ധ വാര്‍ത്തകള്‍
- ശബരിമല പ്രചാരണം ഫലം കണ്ടു? പന്തളം നഗരസഭ ഇടതിൽ നിന്നും പിടിച്ചെടുത്ത് എൻഡിഎ, ബിജെപിക്ക് വലിയ മുന്നേറ്റം
- മുക്കുപണ്ടം പണയം വച്ച കേസിലെ കൂട്ട് പ്രതിയായ അപ്രൈസര്‍ മരിച്ച നിലയില്‍
- മുക്കുപണ്ടം പണയം വച്ച് 1.69 കോടി തട്ടിയ യുവതി പിടിയില്‍
- മുക്കുപണ്ടം പണയംവച്ച് അരക്കോടി തട്ടിയെടുത്തു: 3 പേര് അറസ്റ്റില്‍
- സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിതയേയും അക്കാദമി സെക്രട്ടറിയേയും പുറത്താക്കണം: മുന്‍ മന്ത്രി പന്തളം സുധാകരന്
മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ ആള് പിടിയില്‍
പന്തളം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടന്‍പാറ സ്വദേശി രാജേഷ് എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മിനി മുത്തൂറ്റിന്റെ പന്തളം ശാഖയില്‍ അഞ്ചു വളകള്‍ സ്വര്‍ണ്ണ വളകളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പണയം വയ്ക്കാന്‍ ശ്രമിച്ചത്. വന്നയാള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡും നല്കി. എന്നാല്‍ പരിശോധനയില്‍ വളകള്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തി ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തിയതോടെ ഇയാള്‍ ബാങ്ക് ജീവനക്കാര്‍ തടഞ്ഞു വായിച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ മൂവാറ്റുപുഴയില്‍ പെയിന്റ് ജോലിക്കാരന് എന്ന വ്യാജേന കൂട്ടാളികള്‍ക്കൊപ്പം മുറിയെടുത്ത് താമസിക്കുകയാണെന്നു കണ്ടെത്തി. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നിരവധി കേസുകളുമുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം