1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

കടബാധ്യതയെ തുടര്‍ന്ന് വിളപ്പില്‍ ശാല സ്വദേശിനി ജീവനൊടുക്കി

Trivandrum
കടബാധ്യതയെ തുടര്‍ന്ന് ചെറുകിട സംരംഭക ജീവനൊടുക്കി. തിരുവനന്തപുരം വിളപ്പില്‍ സ്വദേശിയാണ് കടബാധ്യതയില്‍ മനംനൊന്ത്് ജീവനൊടുക്കിയത്. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. ഇവര്‍ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഹോളോബ്രിക്‌സ് കമ്പനി നടത്തിത്തുന്നതിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി എടുത്ത വായ്പയും ചിട്ടിയുമാണ് ബാധ്യത കൂട്ടിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതും സ്ഥിതി കൂടുതല്‍ വഷളാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുട്ടികളുടെ കോവിഡ് വാക്‌സിന്‍ ഉടനെന്ന് കേന്ദ്രം