ഓണത്തിനു നോണ്‍ വെജ് വിളമ്പിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?

രേണുക വേണു| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:15 IST)

ഓണസദ്യയില്‍ നോണ്‍ വെജ് നിര്‍ബന്ധമായുള്ള ചില സ്ഥലങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. ഓണസദ്യയില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്തുമോ എന്ന് ആശ്ചര്യം തോന്നുമെങ്കിലും അത് സത്യമാണ്. അങ്ങനെ ഓണസദ്യ കഴിക്കുന്നവരും ഉണ്ട്. കോഴിക്കോടിനു വടക്കോട്ടാണ് ഓണസദ്യക്കൊപ്പം അല്‍പ്പം മീനും ബീഫും കഴിക്കുന്നത്.

നോണ്‍ വെജില്ലാതെ ഊണുകഴിക്കാന്‍ പറ്റില്ലെന്ന നിര്‍ബന്ധക്കാരും കേരളത്തിന്റെ വടക്കോട്ട് ചില ഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. വടക്കന്‍ ജില്ലകളിലാണ് പൊതുവെ മത്സ്യ-മാംസ വിഭവങ്ങള്‍ സദ്യക്കൊപ്പം വിളമ്പുന്നത്. ബീഫ് വരട്ടിയതോ മീന്‍ വറുത്തതോ ആയിരിക്കും ഇവിടങ്ങളില്‍ വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം ഉണ്ടാകുക.

ഓണത്തിനു നോണ്‍ വെജ് വിളമ്പുന്നതില്‍ യാതൊരു തെറ്റുമില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് ഓണം ആഘോഷിക്കുന്നതല്ലേ എപ്പോഴും നല്ലത്...!







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :