1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No salary for those striking

പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

All India Strike Will effect Kerala, All India Strike Holiday, All India Strike, All India Strike from tomorrow, Strike Kerala, All India Strike News, All India Strike India, അഖിലേന്ത്യാ പണിമുടക്ക്
സംസ്ഥാനത്ത് പണിമുടക്ക് തുടരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഭരണ പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും സ്തംഭിക്കും.
 
ഓട്ടോ, ടാക്‌സി, ബസ്, ലോറി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. റെയില്‍വേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്കില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്ന് ശമ്പളം ലഭിക്കില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ കുടുംബ കോടതിയുടെ ഉത്തരവ്