അനുബന്ധ വാര്‍ത്തകള്‍
- ദേശീയ വിദ്യാഭ്യാസ നയം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
- അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറി: കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ്
- രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപിൽ സിബൽ
- അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് സോണിയ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നിർദേശം
- ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി, 20 കോടി രൂപയുടെ പദ്ധതിയിൽ 9.25 കോടിയും കൈക്കൂലിയെന്ന് വിഡി സതീശൻ
പ്രതിപക്ഷത്തിന് അവിശ്വാസം അവരിൽ തന്നെ : ആഞ്ഞടിച്ച് മുഖ്യമന്ത്രി
സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയവുമായി നിയമസഭയിൽ എത്തിയതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.
സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയിൽ അവിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് ദില്ലിയിൽ നേതാക്കൾക്കെതിരെ അവിശ്വാസ ചർച്ചയാണ്. എന്തുകൊണ്ടാണ് ഇത്രയും പാരമ്പര്യമുള്ള പാർട്ടിക്ക് നേതാവില്ലാത്ത അവസ്ഥയായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അയോധ്യവിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസിനായില്ല. നല്ല നല്ല വാഗ്ജാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. ഈ അവസ്ഥയാണ് കോൺഗ്രസിനെ അവിശ്വാസപ്രമേയത്തിന് പ്രേരിപ്പിക്കുന്നതെന്നും കാൽചുവട്ടിലെ മണ് ഒലിച്ചുപോകുന്നത് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.