1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Virus Holiday in Kozhikode

നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി

നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്

Nipah Virus Holiday in Kozhikode
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും (സെപ്റ്റംബര്‍ 14, 15) അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിക്ക് നിപ നെഗറ്റീവ്; ആശ്വാസം