പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അയൽക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (18:40 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അയൽക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു പോലീസ് പിടിയിലായി. നെടുമങ്ങാട് അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനി നിവാസി അജി എന്ന നാല്പതുകാരനാണ് അരുവിക്കര പോലീസിന്റെ പിടിയിലായത്.

ലഹരിക്ക് അടിമയായ ഇയാൾ കഴിഞ്ഞ ഏഴാം തീയതി രാത്രി അയൽക്കാരനായ മനോഹരന്റെ വീറ്റിലെത്തി ബഹളമുണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ചു മനോഹരൻ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തശേഷം കടന്നുകളഞ്ഞു. എന്നാൽ ഗുരുതരമായി പരിക്കേറ്റ മനോഹരൻ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ 22 തുന്നലുകളുണ്ട്.

ഒളിവിൽ പോയ എജിയെ ചെപ്പോട് പാറമടയിൽ നിന്ന് അരുവിക്കര സി.ഐ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ പിടികൂടിയത്. ലഹരിക്ക് അടിമയായി അക്രമാസക്തമായ ഇയാളെ അതിസാഹസികമായാണ് പോലീസ് പിടിച്ചത്.


അടുത്തിടെയാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :