സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (13:40 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 280രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപയായി. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ കുറഞ്ഞ് 4528 രൂപയായി.

സ്വര്‍ണവ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്നലെ ഉയര്‍ന്ന വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍
മാറ്റമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :