അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിക്ക് നിപ നെഗറ്റീവ്; ആശ്വാസം
- നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി
- കാസര്‍കോട് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു
- പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അയൽക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു
- നിപ വ്യാപനം: കണ്ടെയിന്മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്
നിങ്ങള്‍ക്ക് പനിയുണ്ടോ? യാത്രകള്‍ ഒഴിവാക്കുക; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ തടയുന്നുണ്ട്. കേരളത്തില്‍ നിന്ന് വരുന്നവരില്‍ ആര്‍ക്കെങ്കിലും പനി ലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ തിരിച്ചയക്കാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇവരുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി തുടര്‍ അന്വേഷണങ്ങളും നടത്തും. ജില്ലയിലെ 13 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്.