1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah 12 Year Boy dead Kozhikkode

നിപ രോഗലക്ഷണങ്ങള്‍; ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

Nipah
കോഴിക്കോട് നിപ സംശയിക്കുന്ന 12 വയസുകാരന്‍ മരിച്ചു. ബുധനാഴ്ചയാണ് നിപ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായാണ് സൂചന. രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. അന്തിമ പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കൂ. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തും. 
 
അടുത്ത ലേഖനം
നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍ തെറ്റിവീണ് യുവാവ് മരിച്ചു