1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Payyannur, Rented-house

വാടകവീട് ഒഴിപ്പിക്കാൻ എത്തിയപ്പോൾ താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Suicide
പയ്യന്നൂർ: വാടകവീട് ഒഴിപ്പിക്കാൻ എത്തിയപ്പോൾ താമസക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അമ്പലം റോഡിൽ വാടക ക്വർട്ടേഴ്‌സിൽ താമസിക്കുന്ന ജി.ഗോപാലകൃഷ്ണ ഷേണായി (57) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് വീട്ടിലെ മുറിയിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടക കുടിശിക നൽകാത്തതിനെ തുടർന്ന് കോടതി വിധി അനുസരിച്ചു അമീന്റെ നേതൃത്വത്തിലായിരുന്നു ക്വർട്ടേഴ്‌സ് ഒഴിപ്പിക്കാൻ എത്തിയത്.  

കോടതിയുടെ ആളുകൾ എത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഗോപാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പോലീസുകാർ വാതിൽ തകർത്ത് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നു വര്ഷങ്ങളായി വാടക കൊടുക്കാറില്ലെന്നാണ് പറയുന്നത്. തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പ്രകൃതിവിരുദ്ധ പീഡനം : 74 കാരനു അഞ്ചു കൊല്ലം കഠിന തടവ്