സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (21:51 IST)
നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍ തെറ്റിവീണ് യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് (36) ആണ് മരിച്ചത്. മൂന്നുപേരെടൊപ്പമാണ് ഇയാള്‍ നെല്ലിയാമ്പതിയില്‍ എത്തിയത്. സുഹൃത്തുക്കള്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ജയരാജ് പാറയില്‍ പിടിച്ച് കയറുകയായിരുന്നു. ഇയാള്‍ വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസ് സംഘവും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.