താത്കാലിക ജീവനക്കാരിക്ക് പീഡനം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെൻഷൻ
എ കെ ജെ അയ്യര്‍|
Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (21:36 IST)
തിരുവനന്തപുരം: പോത്തൻകോട് പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ വി.അബ്ബാസിനെയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.
പീഡനം സംബന്ധിച്ച് യുവതി പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി.