1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nine year old boy stuck in remote gate

അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒന്‍പതു വയസുകാരന് ദാരുണാന്ത്യം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

വീട്ടില്‍ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

റിമോട്ട് ഗെയ്റ്റില്‍ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്‍
റിമോട്ട് ഗെയ്റ്റില്‍ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്‍

മലപ്പുറം വൈലത്തൂരില്‍ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. അയല്‍വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനു ഇടയില്‍ കുടുങ്ങിയാണ് കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റേയും സാജിലയുടേയും മകന്‍ മുഹമ്മദ് സിനാന്‍ മരിച്ചത്. ചെറുമകന്റെ മരണവിവരം അറിഞ്ഞ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചത്. 
 
വീട്ടില്‍ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സിനാന്‍. പോസ്റ്റ്മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആന സഫാരി കേന്ദ്രത്തിലെ ആന പാപ്പാനെ ചവിട്ടി കൊന്നു