കോഴിക്കോട്|
VISHNU.NL|
Last Updated:
തിങ്കള്‍, 1 ഡിസംബര്‍ 2014 (15:11 IST)
കേരളം പുതുമയേറിയ സമരങ്ങളുടെ പരീക്ഷണ ശാലയാകുന്നുവോ? സംശയത്തിന് അതിരില്ലതായിരിക്കുകയാണ്. രാജ്യം മുഴുവന്‍ തരംഗമുയര്‍ത്തിയബ് ചുംബന സമരത്തിനു പിന്നാലെ സംസ്ഥാനം സ്ത്രീകളുടെ രാത്രി സമരത്തിനും വേദിയാകുന്നു. കോഴിക്കോട് ബീച്ചില്‍ ഡിസംബര്‍ ഒന്ന് രാത്രി പത്ത് മണിയ്ക്ക് 'ഇരുട്ട് നുണയാമെടികളേ' എന്ന പേരിലാണ് സമരം നടക്കുക.
ചുംബന സമരം പോലെ ഇതും ഫേസ്ബുക്ക് കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. 'ഇരുട്ട് നുണയമെടികളേ' രാത്രിയില്‍ കോഴിക്കോട്ടേയ്ക്ക് പോരൂ മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേത് കൂടിയാണെന്ന് സ്വയം ഓര്‍മ്മിച്ചും ഒന്നിച്ചും ഒരു രാത്രി നടക്കാം എന്നാണ് കൂട്ടായ്മയുടെ പേജില്‍ പറയുന്നത്. രാത്രിയില്‍ ഒത്തു ചേരുന്ന സ്ത്രീകള്‍ നഗരത്തിലൂടെ ഒന്നിച്ച് നടക്കുകയും കവിത ചൊല്ലുകയുമൊക്കെ ചെയ്യുമെന്നാണ് അറിയുന്നത്.
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് 'ആരു പറഞ്ഞു നിന്നോട് അര്‍ധരാത്രി പുറത്തിറങ്ങാന്‍' എന്നു ചോദിയ്ക്കുന്നവരോട് 'ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ' എന്നുറക്കെ പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് സംഘാടക കുറിപ്പില്‍ പറയുന്നു. 'ഇരുട്ട് നുണയമെടികളേ' രാത്രിയില്‍ കോഴിക്കോട്ടേയ്ക്ക് പോരൂ ഇനിയും മിണ്ടാതെ ഒരു വലിയ വസന്തം നമ്മള്‍ പാഴാക്കണോ എന്നും സംഘടന കുറിപ്പില്‍ ചോദിയ്ക്കുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.