1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nia caught terrorist trivandrum

വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തു

NIA
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ ഐഎ സംഘം അറസ്റ്റുചെയ്തു. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസുമാണ് അറസ്റ്റിലായത്. ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതിയായ ലഷ്‌കര്‍ ഇ തയ്ബ അംഗമാണ് ഗുല്‍നവാസ്.
 
അതേസമയം ഷുഹൈബിന് ബംഗളൂരു സ്‌ഫോടനകേസുമായി പങ്കുണ്ടെന്ന് എന്‍ ഐഎ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ഇരുവരും വിമാനത്താവളം ഇറങ്ങിയത്. തുടര്‍ന്ന് അവിടെവച്ചുതന്നെ രണ്ടുമണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്യുകയും ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിയ്ക്കില്ല: പി ജയരാജൻ