റിയയുടെ വാട്ട്സ് ആപ്പ് ചാറ്റുകളിൽ ദീപികയുടെ പേര്; ലഹരിമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലെ പ്രമുഖരിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (13:52 IST)
മുംബൈ: നടൻ സുഷാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ അന്വേഷണം ബൊളിവുഡ് താരറാണി ദീപിക പദുക്കോനിലേയ്ക്കും നീളുന്നതായി സൂചന. താരത്തിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാളെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. തുടർന്ന് ദീപികയെയും ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തൊയ വാട്ട്സ് ആപ്പ് ചാറ്റുകളിൽ ദീപികയുടെ പേരും ഉള്ളതായാണ് പുറത്തുവരുന്ന വിവരം. പൂനെയ്ക്ക് സമീപം ലോണവാലയിലെ സുഷാന്തിന്റെ ഫാം ഹൗസിൽവച്ച് നടന്ന പാർട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. ഇവിടെ ലഹരി പാർട്ടി നടന്നിരുന്നു എന്നാണ് എൻസി‌ബിയുടെ അനുമാനം.

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപുർ, സാറ അലി ഖാൻ രാകുൽ പ്രീത് സിങ് എന്നിവരെയും ചോദ്യം ചെയ്യാൻ എൻസി‌ബി തീരുമാനിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് ഉടൻ തന്നെ സമൻസ് അയയ്കും. റിയ ചക്രബർത്തിയുടെ മാാനേജറായിരുന്ന ശ്രുതി മോദി സെലിബ്രട്ടി മാനേജർ ജയ സാഹ എന്നിവരെയും നാളെ എൻസി‌ബി ചോദ്യംചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :