നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (09:00 IST)
നെയ്യാറ്റിന്‍കരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്ക് ഗുരുതരമായവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. പ്രദേശത്ത് സമീപ കാലത്ത് തെരുവനായ ശല്യം അധികമാണെന്നും പരാതികള്‍ നല്‍കിയിട്ടും നടപടി ഇല്ലെന്നും ആരോപണം ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :