എന്തുകൊണ്ട് ഫേസ്ബുക്ക് 'മെറ്റാവേഴ്‌സി'നുവേണ്ടി തന്റെ പേര് മാറ്റുന്നു; അറിയാം മെറ്റാവേഴ്‌സ് എന്ന അധോലോകത്തെ കുറച്ച്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (19:37 IST)
ഫേസ്ബുക്ക് കമ്പനി തന്റെ പേര് മാറ്റുന്നുവെന്ന വാര്‍ത്ത ലോകത്തെ വളരെ അമ്പരപ്പിച്ചിട്ടുണ്ട്. ഭാവിയിലെ കമ്പനിയുടെ സ്വപ്‌ന പദ്ധതികള്‍ക്കായാണ് പേര് മാറ്റുന്നത്. കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അവതരിപ്പിക്കുമെന്നാണ് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെറ്റാവേഴ്‌സിനുവേണ്ടി ഫേസ്ബുക്ക് 50മില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നത്. ഫേസ്ബുക്ക് ഇത്രയും വലിയ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍, അതിനുപിന്നിലെ കാരണം അറിയാന്‍ ആദ്യം മെറ്റാവേഴ്‌സ് എന്താണെന്നറിയണം.

എന്താണ് മെറ്റാവേഴ്‌സ് എന്ന ചോദ്യത്തിന് മറുപടി വളരെ ദുഷ്‌കരമാണ്. ചുരുക്കത്തില്‍ ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ് ആണെന്നു പറയാം. മെറ്റാവേഴ്‌സാണ് ഇന്റര്‍നെറ്റിന്റെ ഭാവിയെന്ന് ഫേസ്ബുക്ക് സിഇഒ പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റിയിലും ഓഗ്മെന്റഡ് റിയാലിറ്റിയിലുമായിരിക്കും ഇനി കമ്പനിയുടെ ശ്രദ്ധ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :