1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 10ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന 10ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഉച്ചയ്ക്കു ശേഷമാകും മഴ ശക്തമാകുന്നതെന്നാണ് അറിയിപ്പ്. 
 
അതേസമയം ചൊവ്വാഴ്ചയോടെ തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോയിൽ റിലയൻസ് നിക്ഷേപം നടത്തുന്നു