1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

രാമനാട്ടുകര അങ്ങാടിയില്‍ വച്ച് തമിഴ്‌നാട് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി

Kozhikode
രാമനാട്ടുകര അങ്ങാടിയില്‍ വച്ച് തമിഴ്‌നാട് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചേലേമ്പ്ര സ്വദേശി വിജേഷ്(37), അരുണ്‍ രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഫറോക്ക് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരുടെ സംഘത്തില്‍ ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ട്. തിരുച്ചിറപ്പള്ളി സ്വദേശി പ്രഭാകരന്‍ എന്നയാളുടെ ഫോണാണ് മൂന്നുപേര്‍ ചേര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നത്. 
 
പ്രഭാകരന്‍ നിലവിലളിച്ചപ്പോള്‍ വിജേഷിനെ നാട്ടുകാര്‍ ഓട്ടിച്ച് പിടിക്കുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് രാവിലെ പത്തിന്; കാരണം ഇതാണ്