മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരണം 65ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:45 IST)
മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരണം 65ആയി. അതേസമയം 10പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. ചിത്കുലിലേക്കുളള ട്രക്കിങ്ങിനിടെ കാണാതായ 11അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് 10,000 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 3500ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 16,000പേരെ അപകട സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :