1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neyyattinkara Murder Case News

സാമ്പത്തിക ഇടപാട് തര്‍ക്കം: നെയ്യാറ്റിന്‍കരയില്‍ 23കാരനെ കൊടുങ്ങാവിള ജംഗ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി

adithyan
adithyan
സാമ്പത്തിക ഇടപാട് തര്‍ക്കത്തിന് പിന്നാലെ നെയ്യാറ്റിന്‍കരയില്‍ 23കാരനെ കൊടുങ്ങാവിള ജംഗ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. കൊടങ്ങാവിള സ്വദേശി ആദിത്യന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെകൊടുങ്ങാവിള ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ആദിത്യന്‍.
 
നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിന്‍ എന്ന യുവാവുമായി ആദിത്യന്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നാലെ രാത്രി ജിബിന്‍ നാലുപേരെ കൂട്ടിയെത്തി ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദിത്യന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
അടുത്ത ലേഖനം
ചൂട് ഉയര്‍ന്നു തന്നെ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്