വസന്തയ്‌ക്ക് ഉടമസ്ഥാവകാശമില്ല ? തര്‍ക്കഭൂമി രാജന്‍റെ മക്കളിലേക്ക് ?

നെയ്യാറ്റിന്‍‌കര| സുബിന്‍ ജോഷി| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (09:47 IST)
ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച സംഭവത്തില്‍ ട്വിസ്റ്റെന്ന് സൂചന. ഇവരെ ഒഴിപ്പിക്കാനായി പരാതി നല്‍കിയ അയല്‍‌വാസി വസന്തയ്ക്ക് ഈ ഭൂമിയില്‍ ഉടമസ്ഥാവകാശമില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു.

വസന്ത‌യ്ക്ക് ഭൂമിയില്‍ പട്ടയാവകാശമില്ലെന്നാണ് രേഖ. ഈ വിവരാവകാശ രേഖ രണ്ടുമാസം മുമ്പുതന്നെ രാജന് ലഭിച്ചിരുനെങ്കിലും ഇത് എന്തുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് എന്നതില്‍ ദുരൂഹതയുണ്ട്.

അതേസമയം, തര്‍ക്കഭൂമി മരിച്ച രാജന്‍റെ മക്കള്‍ക്കുതന്നെ കൊടുക്കാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വസന്തയുടെ ഉടമസ്ഥാവകാശത്തേക്കുറിച്ച് റെവന്യൂ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :