1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Natarajan may make test debut in sydney

ഉമേഷില്ല, സിഡ്‌നിയിൽ നടരാജൻ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് സൂചന

ഉമേഷ് യാദവ്
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ടി നടരാജൻ കളിച്ചേക്കുമെന്ന് സൂചന. ഇന്ത്യൻ പേസർ ഉമേഷ് യാദവിന് ഓസീസിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് നടരാജന് ആദ്യ മത്സരത്തിന് അവസരമൊരുങ്ങുന്നത്.സിഡ്‌നിയില്‍ ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
 
ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നെറ്റ് ബൗളറായി മാത്രം അവസരം കിട്ടിയ നടരാജൻ നേരത്തെ ടി20, ഏകദിന മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏകദിനത്തില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ടി20 പരമ്പരയിലേക്ക് വന്നപ്പോള്‍ മൂന്ന് മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് വീഴ്‌ത്താനും താരത്തിനായി.
 
നേരത്തെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ ഷാര്‍ദുള്‍ താക്കൂറിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഷാർദൂലിനും പരിക്കേറ്റു. നവ്ദീപ് സെയ്‌നി ടെസ്റ്റ് ടീമിൽ ഉണ്ടെങ്കിലും നടരാജൻ ആദ്യ മത്സരത്തിനിറങ്ങാനാണ് സാധ്യതയെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. നേരത്തെ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റപ്പോഴാണ് നടരാജനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏകദിനത്തില്‍ മുഹമ്മദ് ഷമിക്ക് പകരമാണ് നടരാജൻ ടീമിലെത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യ തുടങ്ങികഴിഞ്ഞു, ഇനി നിർത്തില്ല, മടക്കം കപ്പുമായി മാത്രം: ജഡേജ