രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്‌ക്കുമെന്ന പ്രസ്‌താവന ഉടൻ: ഗുരുമൂർത്തി

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (12:46 IST)
രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിന്മാറിയെങ്കിലും സൂപ്പർ താരം രജനീകാന്ത് എൻഡിഎയെ പിന്തുണയ്ക്കുമെന്ന് ബിജെപി. പാർട്ടി പ്രഖ്യാപനം നടന്നില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അധികം വൈകാതെ തന്നെ താരം നിർണായകമായ പ്രസ്‌താവനകൾ നടതുമെന്നും പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി പറഞ്ഞു.

ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്‌താവനയെന്ന് ഗുരുമൂർത്തി അവകാശപ്പെട്ടു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ബിജെപിക്കായി ചർച്ചകൾ നടത്തുന്നത് ഗുരുമൂർത്തിയാണ്.

ഡിസംബർ 31ന് പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കാനിരുന്ന രജനീകാന്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് തീരുമാനത്തിൽ നിന്നും പിന്നോട്ട് വന്നത്.രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും. തന്‍റെ ആരോഗ്യനില, ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നുമായിരുന്നു സൂപ്പർസ്റ്റാറിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :