നെയ്യാറിലെ മരണം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:58 IST)
നെയ്യാറ്റിൻകര: ഞായറാഴ്ച നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഫയർ ഫോഴ്‌സും സ്‌കൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കോവളം ആഴാകുളം കിഴക്കുകാര വീട്ടിൽ സ്വാമിനാഥൻ ആശാരി - ശകുന്തള ദമ്പതികളുടെ മകൻ ശ്യാമിന്റെ മൃതദേഹമാണ് ഉച്ചയോടെ നെയ്യാറിലെ ഓലത്താന്നി കടവിൽ നിന്ന് കണ്ടെടുത്തത്.

കുളിക്കാനിറങ്ങിയ ശ്യാമിനെ കുത്തൊഴുക്കിൽ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ ഓലത്താന്നി കൃഷ്ണൻ കുട്ടി - ശോഭനാ ദമ്പതികളുടെ മകൻ വിപിൻ എന്ന 31 കാരന്റെ മൃതദേഹം ഞായറാഴ്ച രാത്രി തന്നെ കണ്ടെടുത്തിരുന്നു. ഓലത്താന്നിയിൽ വർക്ക് ഷോപ്പ് നടത്തുന്ന ആളാണ് വിപിൻ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :