കേരള പോലീസിന്റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയനില്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:17 IST)
കേരള പോലീസിന്റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ (അര്‍ബന്‍ കമാണ്ടോസ് - അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേയ്ക്കാണ് നിയമനം.


സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലിചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനം, തെരഞ്ഞെടുപ്പ് രീതി എന്നിവ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.prd.kerala.gov.in) ലഭിക്കും. നിശ്ചിതമാതൃകയിലുള്ള ബയോഡേറ്റ [email protected]
എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :