എടപ്പാളിൽ റോഡിലെ ട്രാഫിക് സർക്കിളിൽ പടക്കം പൊട്ടിച്ച് യുവാക്കൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (13:44 IST)
എടപ്പാൾ മേൽപ്പാലത്തിനടിയിൽ തിരക്കേറിയ റോഡിലെ ട്രാഫിക് സർക്കിളിൽ പടക്കം പൊട്ടിച്ച് യുവാക്കൾ. പുതുതായി ഉണ്ടാക്കിയ റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗം പടക്കം പൊട്ടിയതിനെ തുടർന്ന് തകർന്നു.

ചൊവ്വാഴ്ച വൈകീട്ട് ഏഴാകാലോടെ ഒരു ബസ് കടന്നുപോയ സമയത്തായിരുന്നു സംഭവം. ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ പടക്കം കത്തിക്കുന്നതിൻ്റെ വ്യക്തമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. പടക്കം പൊട്ടിയതിനെ തുടർന്നുണ്ടായ ഉഗ്രശബ്ദവും കോൺക്രീറ്റിൻ്റെ തകർച്ചയും നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. നടന്നത് സ്ഫോടനമാണെന്ന് ആദ്യം സംശയം ഉയർന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :