ലഹരിവസ്തു വിതരണക്കാരൻ "കാപ്പ" പ്രകാരം അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:57 IST)
കൊല്ലം: ലഹരിവസ്തു വിതരണക്കാരനെ "കാപ്പ" നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊല്ലം നഗര പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രീപ്പിക് നിയമ പ്രകാരവും നിരവധി കേസുകളിൽ പ്രതിയായ ആണ്ടാമുക്കം കുളത്തിൽ പുരയിടം അഖിൽ ഭവനിൽ ഉണ്ണി എന്ന അനിൽ കുമാർ (60) ആണ് നിയമ പ്രകാരം അറസ്റ്റിലായത്.

ഇയാൾ 2018 മുതൽ 2022 വരെ ഏഴു ലഹരി വിതരണ കേസുകളിലാണ് പ്രതിയായിട്ടുള്ളത്. ഇതിൽ നാല് കേസുകൾ കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് വകുപ്പും മൂന്നു കേസുകൾ പോലീസുമാണ് രജിസ്റ്റർ ചെയ്തത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലേക്ക് അയച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :